Posted On
date_range Updated On
date_range വനിത മാവോവാദി ഉംഗി മദ്‍വി കീഴടങ്ങി
മൽക്കൻഗിരി (ഒഡിഷ): നിരവധി കേസുകളിൽ പ്രതിയായ വനിത മാവോവാദി ഒഡിഷ പൊലീസിന് മുന്നിൽ കീഴടങ്ങി. ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽനിന്നുള്ള സി.പി.ഐ -മാവോവാദി പ്രവർത്തക റോസ്നി എന്ന ഉംഗി മദ്‍വിയാണ് (20) കീഴടങ്ങിയത്.
ഇവരെ കണ്ടെത്തുന്നവർക്ക് പൊലീസ് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2016ൽ പാർട്ടിയിൽ ചേർന്ന റോസ്നി മാവോവാദി ദണ്ഡകാരണ്യ കമ്മിറ്റിയുടെ ദർഭ ഡിവിഷൻ അംഗമായിരുന്നുവെന്ന് മൽക്കൻഗിരി എസ്.പി നിതേഷ് വാധ്വാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒഡിഷയിൽ ഇവർക്കെതിരെ 48 കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.