Posted On
date_range Updated On
date_range ഇരുപത്തിയഞ്ച് ലക്ഷം വിലയിട്ട മാവോയിസ്റ്റ് വനിതാ നേതാവിനെ വധിച്ച് ഛത്തീസ്ഗഡ് പൊലീസ്
റായ്പൂർ: ഛത്തീസ്ഗഡിലെ ദന്ദേവാഡയിൽ വനിതാ മാവോയിസ്റ്റ് നേതാവിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് ഛത്തീസ്ഗഡ് പൊലീസ്. 25 ലക്ഷം വിലയിട്ട രേണുക എന്ന് പേരുള്ള ബാനുവിനെയാണ് കൊലപ്പെടുത്തിയത്.
ബിജാപ്പൂർ ജില്ലയിൽ ഏകദേശം രാവിലെ ഒമ്പത് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു മൃതദേഹം കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതായും പൊലീസ് അറിയിച്ചു. ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും നാലു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്ത ഏറ്റുമുട്ടലിനു പിന്നാലെയാണ് പുതിയ വാർത്ത പുറത്തു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.