യു.പിയിൽ വനത്തിനുള്ളിൽ മലവിസർജനത്തിന്​ പോയ സ്ത്രീയെ പുള്ളിപ്പുലി കടിച്ചുകൊന്നു

യു.പി വനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതായി ഫോറസ്റ്റ്​ ഉദ്യോഗസ്ഥൻ അറിയിച്ചു. നാഗിന ടൗൺ കാസിവാല ഗ്രാമത്തിലെ വനത്തിൽ മലമൂത്ര വിസർജ്ജനത്തിന് പോയ 40 കാരിയായ സ്ത്രീയെ പുള്ളിപ്പുലി കൊന്നതായാണ്​ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്​. മിഥിലേഷ്​ ദേവി എന്ന സ്ത്രീയാണ്​ കൊല്ലപ്പെട്ടത്​.

നിയാഴ്ച രാവിലെ മിഥ്ലേഷ് ദേവി കാട്ടിലേക്ക് പോയപ്പോഴാണ് പുലി ആക്രമിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ പ്രദീപ് ശർമ്മ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു. പുലിയെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Woman Killed By Leopard In UP Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.