12കാരിയെ തട്ടി​െക്കാണ്ടുപോയി ബലാത്സംഗംചെയ്യാൻ സഹായിച്ച സ്​​ത്രീക്ക്​ 33 വർഷങ്ങൾക്ക്​ ശേഷം ശിക്ഷ

ലഖ്​നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ സഹായിച്ച സ്​ത്രീക്ക്​ 33 വർഷങ്ങൾക്ക്​ ശേഷം തടവുശിക്ഷ. ഉത്തർപ്രദേശിലെ ശ്രാവസ്​തി നഗരത്തിലാണ്​ സംഭവം.

രാംവതിക്കാണ്​ അഞ്ചുവർഷം തടവുശിക്ഷക്ക്​ പു​റമെ 15000 രൂപ പിഴയും കൂടി വിധിച്ചത്​. അഡീഷനൽ സെഷൻസ്​ ജഡ്​ജ്​ പരമേശ്വർ പ്രസാദ്​ ആണ്​ വ്യാഴാഴ്ച ശിക്ഷ വിധിച്ചത്​.

കോടതി തീർപ്പുകൽപ്പിക്കാത്ത ഏറ്റവും പഴയ കേസുകളിലൊന്നാണിത്​. വിചാരണ കാലയളവിൽ കേസിലെ മറ്റു പ്രതികളെല്ലാം മരിച്ചതായും സർക്കാർ കൗൺസൽ കെ.പി. സിങ്​ പറഞ്ഞു.

1988 ജൂൺ 30 നാണ്​ കേസിന്​ ആസ്​പദമായ സംഭവം. ജൂൺ30ന്​ രാത്രിയിൽ വിവാഹത്തിൽ പ​ങ്കെടുക്കുന്നതിനായി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട്​ രാംവതിയും പെൺകുട്ടിയുടെ അമ്മയും ചേർന്ന്​ മൂന്നുപേർക്ക്​ 12കാരിയെ കൈമാറുകയായിരുന്നു. മുക്കു, പസ്സു, ലഹ്​രി എന്നിവർക്കാണ്​ കൈമാറിയത്​. മൂന്നു​േപരും ​െപൺകുട്ടിയെ ബലാത്സംഗം ചെയ്​തു.

സംഭവത്തിൽ മുക്കു, പസ്സു, ലഹ്​രി, രാംവതി, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെ പൊലീസ്​ എഫ്​.​െഎ.ആർ രജിസ്റ്റർ ചെയ്​തു. അഞ്ചുപേർക്കെതിരെയും പൊലീസ്​ കുറ്റപത്രം സമർപ്പിക്കുകയും ചെയ്​തിരുന്നു. 33 വർഷങ്ങൾക്ക്​ ശേഷം 2021 ഏപ്രിലിൽ പ്രതികളെല്ലാം കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും രാംവതിക്ക്​ ശിക്ഷ വിധിക്കുകയുമായിരുന്നു. 

Tags:    
News Summary - Woman jailed 33 years after she helped 3 men in raping 12-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.