യുവാക്കൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം
താനെ: ബൈക്കിലെത്തിയ യുവാക്കൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് 27കാരിക്ക് ദാരുണാന്ത്യം. മുംബൈ താനെയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മാളിലെ സ്പായിൽ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് സംഭവം.
ബൈക്കിലെത്തിയ യുവാക്കൾ ഓട്ടോറിക്ഷക്ക് സമീപെമത്തുകയും യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയുമായിരുന്നു. മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി റോഡിലേക്ക് വീണു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മൊബൈൽ േഫാൺ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അൽകേഷ് പർവേസ് മോമിൻ അൻസാരിയെയും 18കാരനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.