സാക്ഷി അഹുജ
ന്യൂഡൽഹി: കനത്ത മഴക്കിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിച്ചു. സാക്ഷി അഹുജ എന്ന യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് സംഭവം. സ്റ്റേഷന് പുറത്തെ വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഭോപ്പാലിലേക്ക് ട്രെയിൻ കയറാൻ വേണ്ടി സഹോദരിക്കും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്. വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റിൽ പിടിച്ചതും ഷോക്കേറ്റ് വീണു. ഉടൻ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
ലൈനിൽ നിന്ന് ഇൻസുലേഷൻ തകരാർ കാരണം പോസ്റ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.