Posted On
date_range Updated On
date_range സംസ്കാര ചടങ്ങിന് പണമില്ല; മകെൻറ മൃതദേഹം ദാനം ചെയ്തു
ബസ്തർ: വാഹനാപകടത്തിൽ മരിച്ച മകെൻറ സംസ്കാര ചടങ്ങുകൾക്ക് പണമില്ലാെത തുടർന്ന് മൃതദേഹം ആശുപത്രിക്ക് വിട്ടു നൽകി. ചണ്ഡിഗഡിലെ ബസ്തർ സ്വദേശിയായ ബാമൻ എന്ന യുവാവിെൻറ മൃതദേഹമാണ് സംസ്കാരത്തിന് പണമില്ലാത്തതിനാൽ മെഡിക്കൽ കോളജിന് വിട്ടു നൽകിയത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ജഗ്ദൽപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാമൻ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം ഗ്രാമത്തിലെത്തിക്കാൻ പണമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയായിരുന്നു.
മൃതദേഹം കൊണ്ടുപോകുന്നില്ലെങ്കിൽ മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് മൃതദേഹം വിട്ടുനൽകാൻ മാതാവ് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.