ഭിന്നശേഷിക്കാരായ മക്കളോടൊപ്പം കിണറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു

പുണെ: മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ യുവതി രണ്ട് കുട്ടികളോടൊപ്പം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഏഴും ഒന്നര വയസുമുള്ള രണ്ട് ആൺമക്കളും ഭിന്നശേഷിക്കാരായതിനാൽ സ്ത്രീ വിഷാദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

‘ബുധനാഴ്ച രാവിലെ വാംഗി ഗ്രാമത്തിലെ കുടുംബത്തിന്റെ ഫാമിന് സമീപമാണ് സംഭവം. സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ അതേ ദിവസം തന്നെ പുറത്തെടുത്തെങ്കിലും വ്യാഴാഴ്ച രാവിലെയാണ് മറ്റേ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് സോളാപൂർ താലൂക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് ആൺമക്കളെ കൂടാതെ യുവതിക്ക് എട്ട് വയസുള്ള ഒരു മകൾ കൂടി ഉണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുട്ടികളുടെ അവസ്ഥ കാരണം അവർ വിഷാദരോഗത്തിന് അടിമയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Woman commits suicide by jumping into well with her disabled children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.