ന്യൂഡൽഹി: ഡൽഹിയിലെ അക്ഷാർധം മേൽപ്പാലത്തിൽ ഒാടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വ െന്തുമരിച്ചു. രഞ്ജന മിശ്ര (35), മക്കളായ റിഥി, നിക്കി എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉേപന്ദർ മിശ്രയും മുൻസീറ്റിലിരിക്കുകയായിരുന്ന മകളും രക്ഷപ്പെട്ടു.
കാറില്‍ തീപടര്‍ന്നതോടെ ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി.
കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. അക്ഷാര്‍ധം ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
തീപിടിച്ചതോടെ ഒാടിക്കൊണ്ടിരുന്ന കാറ് ഉപേന്ദർ മേൽപ്പാലത്തിെൻറ അരികിലേക്ക് ഒതുക്കി നിർത്തി. ഡോർ വശത്ത് പകുതി തീപിടിച്ച കാറിൽ നിന്ന് മകളെയും കൊണ്ട് ഉപേന്ദർ പുറത്ത് ചാടി. കാറിെൻറ മറ്റ് ഡോറുകൾ തുറക്കാനോ തകർക്കാനോ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർ പൊട്ടിത്തെറിക്കുമെന്ന ഭീതിയിൽ നാട്ടുകാർ മിശ്രയെ പിടിച്ച് മാറ്റുകയായിരുന്നു.
പിന്നീട് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഉപേന്ദർ മിശ്ര ഞെട്ടലിലാണെന്നും സംഭവത്തിെൻറ കൂടുതൽ വിവരങ്ങൾ സാവധാനം ചോദിച്ചറിയുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.