ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അപ്രസക്തരായ സാക്ഷികളെ ഹാജരാക്കിയതിന് ഡൽഹി പൊലീസിന് കോടതിയുടെ മുന്നറിയിപ്പ്. പ്രോസിക്യൂഷന് ഉണരാനുള്ള അവസാന അവസരമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിചാരണ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
കേസുമായി ബന്ധപ്പെട്ട് മൂന്നു വ്യക്തികൾക്കെതിരെ ഖജൂരി ഖാസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷിയായി മനോജ് കുമാർ എന്നയാളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ, മനോജ് കുമാറിന്റെ പേര് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്ന് പ്രതികളിലൊരാളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ്, രേഖകളെല്ലാം ശരിയാണോ എന്ന് പരിശോധിക്കാൻ ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഇനി അംഗീകരിക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.