ലഖ്നോ: നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒരുക്കിയ വിശ്രമകേന്ദ്രത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പഴം വിതരണം നടത്തിയത് വിവാദമായി. പഴത്തിന് വേണ്ടി തൊഴിലാളികൾ തിക്കിത്തിരക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലാണ് സംഭവം. ശാരീരിക അകലം പാലിക്കാതെ തിങ്ങിക്കൂടിയ തൊഴിലാളികൾക്ക് ഉദ്യോഗസ്ഥർ പഴം വിതരണം ചെയ്യുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികൾ യാത്രാമധ്യേ വിശ്രമിച്ച സി.എ.വി കോളജിലാണ് സംഭവമെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രശ്നമാണെന്ന് കണ്ടപ്പോൾ വിതരണം നിർത്തിയതായും പിന്നീട് ബസുകളിൽ അവരവരുെട സീറ്റിൽ കൊണ്ടുപോയി കൊടുത്തതായും അധികൃതർ പറഞ്ഞു.
മധ്യപ്രദേശും യു.പിയും തൊഴിലാളികളെ പരസ്പരം കൈമാറുന്ന സ്ഥലമാണ് യു.പിയിലെ പ്രയാഗ്രാജ്. വ്യാഴാഴ്ച ആയിരം ബസുകളിലായി മൂവായിരത്തോളം അന്തർസംസ്ഥാന തൊഴിലാളികൾ ഇതുവഴി വീടുകളിലേക്ക് മടങ്ങിയതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.