ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്​. 3,23,144 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. 2771 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. 2,51,827 പേർക്ക്​ രോഗമുക്​തിയുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ കണക്കുകൾ കൂടി വന്നതോടെ ഇന്ത്യയിലെ ആകെ കോവിഡ്​രോഗികളുടെ എണ്ണം 1,76,36,307 ആയി ഉയർന്നു. ഇതുവരെ 1,45,56,209 പേർ രോഗമുക്​തി നേടി. 28,82,204 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,97,894 ആണ്​ ആകെ മരണം. ഇന്ത്യയിൽ ഇതുവരെ 14,52,71,186 പേർക്ക്​ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം വ്യക്​തമാക്കി.

ഇന്ത്യയിലെ കോവിഡ്​ രോഗികളിൽ 47 ശതമാനവും അഞ്ച്​ സംസ്ഥാനങ്ങളിൽ നിന്നാണ്​. മഹാരാഷ്​ട്ര, ഉത്തർപ്രദേശ്​, കർണാടക, കേരള, ഡൽഹി എന്നിവിടങ്ങളിലാണ്​ രോഗബാധ രൂക്ഷമായി തുടരുന്നത്​. മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 48,700 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - With 3.23 lakh new Covid-19 cases India sees slight dip, 2,771 deaths reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.