ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രണ്ട് വർഷം പരസ്യത്തിനായി ചെലവഴിച്ചത് 130.59 കോടി രൂപ. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ 125.6 കോടി രൂപയാണ് അഞ്ച് വർഷം പരസ്യത്തിനായി ചെലവഴിച്ചോപ്പാഴാണ് രണ്ട് വർഷത്തിനുള്ളിൽ തന്നെ ഹിമന്ത വൻ തുക മുടക്കിയത്.
സ്വതന്ത്ര എം.എൽ.എ അഖിൽ ഗോഖോയിയുടെ ചോദ്യത്തിന് മന്ത്രി പിയൂഷ് ഹസാരികയാണ് നിയമസഭയിൽ മറുപടി നൽകിയത്. 2021-22, 2022-23 സാമ്പത്തിക വർഷത്തെ പരസ്യചെലവിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ, മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ 125.6 കോടിയാണ് അഞ്ച് വർഷത്തേക്ക് പരസ്യത്തിനായി മുടക്കിയത്. 2016-2017 മുതൽ 2020-2021 വരെയാണ് സർബാനന്ദ സോനോവാൾ പരസ്യത്തിനായി 125 കോടി മുടക്കിയത്. പത്രങ്ങൾ, മാസികകൾ, ടി.വി ചാനലുകൾ, എഫ്.എം റേഡിയോ എന്നിവയിലൂടെയാണ് പരസ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.