തെരഞ്ഞെടുപ്പ്​ ജയം: ഷിംലയിൽ അവധി ആഘോഷിച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ​തെരഞ്ഞെടുപ്പ്​ വിജയത്തിനു ശേഷം ഷിംലയിൽ അവധി ആഘോഷിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. സഹോദര ി പ്രിയങ്ക ഗാന്ധിക്കും കുട്ടികൾക്കുമൊപ്പമാണ്​ രാഹുൽ ഹിമാചൽപ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയി ൽ എത്തിയിരിക്കുന്നത്​. ഷിംലയിൽ നിന്നും 13 കിലോ മീറ്റർ അകലെയുള്ള ഛരാബ്രയിൽ നിർമിക്കുന്ന വീടി​​​െൻറ മേൽനോട്ടത്തിന്​ കൂടിയായാണ്​ പ്രിയങ്കാ ഷിംലയിൽ എത്തിയത്​. ഛരാബ്രയിലെ ഹോട്ടലിലാണ്​ പ്രിയങ്കയും മക്കളും താമസിക്കുന്നത്​.

വ്യക്തിപരമായ കാര്യങ്ങൾക്കായി ഷിംല സന്ദർശിക്കാൻ പോവുകയാണെന്ന്​ രാഹുൽ പറഞ്ഞതായി കോൺഗ്രസ്​ നേതാക്കൾ അറിയിച്ചു. എന്നാൽ രാഹുലി​​​െൻറ യാത്രകളെ കുറിച്ച്​ ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന്​ ഹിമാചൽപ്രദേശ്​ കോൺഗ്രസ്​ പ്രസിഡൻറ്​ സുഖ്​വീന്ദർ സുഖു പറഞ്ഞു.

രാജസ്ഥാൻ, മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ രാഹുൽ നിർണായക പങ്കാണ്​ വഹിച്ചത്​. മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിഞ്​ജാ ചടങ്ങിലും രാഹുൽ പ​െങ്കടുത്തിരുന്നു.

Tags:    
News Summary - Win in state polls, Rahul Gandhi on holiday in Shimla- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.