ദിസ്പൂർ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ഭാഗമായി ആർ.എസ്.എസിന്‍റെ കാക്കി ട്രൗസർ കത്തിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച കോൺഗ്രസിനെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജവഹർലാൽ നെഹ്റു ട്രൗസർ ധരിച്ച് നിൽക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
നെഹ്റുവിന്‍റെ ചിത്രത്തിന് അടിക്കുറിപ്പായി 'നിങ്ങൾ ഇദ്ദേഹത്തിന്‍റെ ട്രൗസറും കത്തിക്കുമോ'യെന്ന് ശർമ്മ ചോദിച്ചു. കോൺഗ്രസ് സേവാദളിന്റെ യൂനിഫോം ധരിച്ച് നെഹ്റു നിൽക്കുന്ന ചിത്രമാണ് ശർമ്മ പങ്കുവെച്ചത്.
ഭാരത് ജോഡോ യാത്രക്കിടെ ആർ.എസ്.എസിന്‍റെ കാക്കി ട്രൗസർ കത്തിക്കുന്ന ചിത്രം കോൺഗ്രസ് പങ്കുവെച്ചതിനെ ബി.ജെ.പി ശക്തമായി എതിർത്തിരുന്നു. രാജ്യത്ത് അക്രമം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നതെന്നായിരുന്നു ബി.ജെ.പി ആരോപണം. വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച്, ബി.ജെ.പിയും ആർ.എസ്.എസും വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കി പടിപടിയായി ലക്ഷ്യത്തിലെത്തുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.