സമാധാനം പുനഃസ്​ഥാപിച്ചാൽ കശ്​മീരിൽ അഫ്​സ്​പ പിൻവലിക്കും - രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: ജമ്മു കശ്​മീരിൽ സമാധാനം പുനഃസ്​ഥപിച്ചാൽ ​ൈസന്യത്തിൻെറ പ്രത്യേക അധികാര നിയമം​(അഫ്​സ്​പ) പിൻവലിക്കു ന്നതിനെ കുറിച്ച്​ പുനർവിചിന്തനം നടത്തുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​.

ഗൗതം ബുദ്ധയിലെ ബി.​െജ.പി സ്​ഥാനാർഥി മഹേഷ്​ ശർമക്ക്​ വേണ്ടി പ്രചാരണത്തിന്​ എത്തിയപ്പോഴാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. അഫ്​ സ്​പയുടെ വീര്യം കുറച്ച്​ സൈന്യത്തെ ദുർബലപ്പെടുത്തോൻ കോൺഗ്രസ്​ ശ്രമിക്കുന്നുവെന്നും രാജ്​നാഥ്​ സിങ്​ കുറ്റപ്പെടുത്തി.

ത്രിപുരയിലും അരുണാചൽ പ്രദേശിൻെറയും മേഘാലയയു​െടയും ചില ഭാഗങ്ങളിലും അഫ്​സ്​പ പിൻവലിച്ചുവെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. സാഹചര്യം സാധാരണ നിലയിലായാൽ കശ്​മീരിലും അഫ്​സ്​പ പിൻവലിക്കും.

തീവ്രവാദികളും ഭീകരരുമുള്ള പ്രദേശങ്ങളിൽ അഫ്​സ്​പ സൈനികരുടെ കൈകൾക്ക്​ കരുത്ത്​ നൽകുന്നു. എന്നാൽ കോൺഗ്രസിന്​ സൈനികരെയും സുരക്ഷാ ഉദ്യോഗസ്​ഥരെയും ദുർബലരാക്കണം. അതിന്​ അനുവദിക്കരുത്​. രാജ്യ ദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള നിയമം റദ്ദാക്കുന്നതിനെ കുറിച്ച്​ കോൺഗ്രസ്​ പ്രകടന പത്രികയിൽ പറയുന്നു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക്​ അനുയോജ്യമായ മറുപടി നൽകണം. രാജ്യ ദ്രോഹികൾക്ക്​ വേണ്ടി കോൺഗ്രസ്​ സംസാരിക്കുന്നത്​ ഞെട്ടിച്ചുവെന്നും രാജ്​ നാഥ്​ സിങ്​ പറഞ്ഞു.

Tags:    
News Summary - Will withdraw AFSPA from Kashmir too once normalcy returns: Rajnath Singh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.