മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന്​ ബി.ജെ.പി

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാറുണ്ടാക്കാൻ ശ്രമം നടത്തുമെന്ന്​ ബി.​െജ.പി എം.പി നാരായണ റാണെ. കോൺഗ്രസു​ം എൻ.സി.പിയ ും ശിവസേനയും ചേർന്ന്​ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന്​ കരുതുന്നില്ല.

കോൺഗ്രസും എൻ.സി.പിയു​ം ചേർന്ന് ​ ശിവസേനയെ വിഡ്​ഢിയാക്കുകയാണെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ്​ ദേവേന്ദ്ര ഫട്​നാവിസ്​ നടത്തുന്നതെന്നും നാരായണ റാണെ വ്യക്തമാക്കി.

അതേസമയം, സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ല. ജമ്മു കശ്മീരിൽ പി.ഡി.പിക്കൊപ്പം ബി.ജെ.പി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉദ്ദവ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്​ നിയമസഭ മരവിപ്പിച്ച്​ രാഷ്​ട്രപതി ഭരണം ഏർപ്പെട​ുത്തിയിരിക്കുകയാണ്​. ആറ്​ മാസത്തിനുള്ളിൽ ഏത്​ കക്ഷിക്ക്​ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാം. കേവല ഭൂരിപക്ഷത്തിനുള്ള 145എന്ന മാന്ത്രിക സംഖ്യ ഒപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്​ രാഷ്​ട്രീയ പാർട്ടികൾ.

Tags:    
News Summary - Will try and form the government indicates BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.