സർക്കാർ രൂപീകരിക്കാനായാൽ പ്രചരണ വിലക്കിന്​ പലിശയടക്കം മറുപടി -മായാവതി

ലഖ്​നോ: തനിക്കെതിര 48 മണിക്കൂർ പ്രചരണ വിലക്ക്​ ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ്​ കമീഷനെതിരെ ആഞ്ഞടിച്ച്​ ബി.എസ്​.പ ി അധ്യക്ഷ മായാവതി. വിലക്കേർപ്പെടുത്തിയ കമീഷൻെറ ഉത്തരവ്​ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന്​ മായ ാവതി പറഞ്ഞു. ലഖ്​നോവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഉത്തരവിന്​ പിന്നിലെ രഹസ്യ അജണ്ട ജനം മനസിലാക്കുമെന്ന്​ ഉറപ്പാണ്​. തൻെറ ശബ്​ദമാവാനും പാർട്ടിയെ​ വൻഭൂരിപക്ഷത്തിലേക്ക്​ എത്തിക്കാനും ജനങ്ങളോട്​ അഭ്യർഥിക്കുകയാണ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ ഇതിന്​ പലിശ സഹിതം തിരിച്ചുകൊടുക്കുമെന്നും മായാവതി പറഞ്ഞു.

തനിക്ക്​ വിലക്കേർപ്പെടുത്തിയ ദിവസം കരിദിനമായി ഓർക്കും. രക്തസാക്ഷികളുടെ പേരിൽ വോട്ട്​ ചോദിച്ച്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാൻ തെര​െഞ്ഞട​ുപ്പ്​ കമീഷന്​ ധൈര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

Tags:    
News Summary - Will pay back with interest if we form govt’, Mayawati on poll panel gag -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.