മഹാരാഷ്ട്രയുടെ ഒരിഞ്ച്​ ഭൂമിപോലും വിട്ടു​കൊടുക്കില്ല; അതിർത്തി തർക്കത്തിൽ ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. "അതിർത്തി പ്രദേശങ്ങളിലെ മറാത്തികൾക്ക് നീതി നൽകാനുള്ള പ്രവർത്തനമാണ് ഞങ്ങൾ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഒരിഞ്ച് സ്ഥലം പോലും എവിടെയും പോകാൻ അനുവദിക്കില്ല.

40 ഗ്രാമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് നമ്മുടെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്​'' -വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഏകനാഥ് ഷിൻഡെ പറഞ്ഞു. നേരത്തെ, രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തെക്കുറിച്ചുള്ള കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശങ്ങളെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമർശിച്ചിരുന്നു.

''അതിർത്തി പ്രശ്‌നങ്ങളിൽ കർണാടക മുഖ്യമന്ത്രി പ്രസ്താവന നടത്തുകയാണ്. മഹാരാഷ്ട്രയിലെ 40 ഗ്രാമങ്ങളിൽ പെട്ടെന്ന് അവകാശവാദമുന്നയിച്ചതിൽ കർണാടക മുഖ്യമന്ത്രി ബൊമ്മൈക്ക് ഭ്രാന്ത് പിടിച്ചതായി തോന്നുന്നു'' -ഉദ്ധവ് താക്കറെ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തെ അപലപിച്ച മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് അജിത് പവാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോടും ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസിനോടും വ്യക്തമായ ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും അജിത് പവാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Will not let even one inch land of state go away: Eknath Shinde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.