ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി പുനസ്​ഥാപിക്കാതെ തെരഞ്ഞെടുപ്പിനില്ല -മെഹബൂബ മുഫ്​തി

ന്യൂഡൽഹി: ജമ്മു-കശ്​മീരിൽ 370ാം വകുപ്പും 35 എ വകുപ്പും പുനസ്​ഥാപിക്ക​ാതെ തെരഞ്ഞെടുപ്പിൽ പ​ങ്കെടുക്കില്ലെന്ന്​ മെഹബൂബ മുഫ്​തി. ഇതു രണ്ടും കേന്ദ്രം താലത്തിൽവെച്ച്​ തരുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നാൽ, അത്​ നേടിയെടു​ക്കുന്നതു വരെ ഗുപ്​കർ സഖ്യം പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന തങ്ങൾക്ക്​ അനുവദിച്ചതെന്തോ അതാണ്​ തിരിച്ചു തരേണ്ടത്​. തെരഞ്ഞെടുപ്പ്​ നേട്ടത്തിനുവേണ്ടി 370ാം വകുപ്പ്​ റദ്ദാക്കിയതിലൂടെ ഭരണഘടനയെയാണ്​ അവർ വിലകുറച്ച്​ കണ്ടത്​. ഇൗ രണ്ട്​ വകുപ്പുകളിലൂടെയും ജമ്മു-കശ്​മീരിന്​ ലഭിച്ചിരുന്ന പ്രത്യേക പദവി പിൻവലിച്ചത്​, ഭരണഘടനയിൽ വിശ്വസിക്കുന്നവർക്ക്​ വലിയ വിഷയമാണ്​. ഇത്​ 'വിഘടന' വാദികളുടെ ആവശ്യമല്ല -അവർ വ്യക്​തമാക്കി.

ജമ്മു-കശ്​മീരി​ന്‍റെ സംസ്​ഥാന പദവിയും തെരഞ്ഞെടുപ്പും ഉടൻ ഉണ്ടാകണമെന്ന ആഗ്രഹത്തിലല്ല താൻ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പ​ങ്കെടുത്തത്​. ജമ്മു-കശ്​മീരിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ്​ കേന്ദ്രം ആദ്യം ചെയ്യേണ്ടതെന്നും മെഹബൂബ പറഞ്ഞു.

Tags:    
News Summary - Will not contest polls until J&K special status is restored, says Mehbooba Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.