കാട്ടാനയാക്രമണത്തിൽ തകർന്ന കാർ
കുടകിൽ വിനോദ സഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയാക്രമണം
മംഗളൂരു: കുടക് ജില്ലയിൽ വൽനൂറു ത്യാഗത്തൂരിൽ ടൂറിസ്റ്റ് കാറിന് നേരെ കാട്ടാനയാക്രമണം. വ്യാഴാഴ്ച പുലർച്ചെ മടിക്കേരിയിൽനിന്ന് ദുബാരെയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിൻഭാഗം ആനയുടെ കുത്തേറ്റ് തകർന്നു. മലയാളികളടക്കം നിരവധി ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന മേഖലയിൽ സംഭവത്തെത്തുടർന്ന് ഭീതി പടർന്നു.
കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
പത്തനംതിട്ട: കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ കല്ലാറ്റിൽ ഏഴാന്തല ഭാഗത്താണ് സംഭവം.
ദിലീപും സുഹൃത്ത് ഓമനക്കുട്ടനും ചേർന്നാണ് മീൻപിടിക്കാൻ പോയത്. ദിലീപിനെ ആന ആക്രമിച്ചതോടെ ഓമനക്കുട്ടൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഓമനക്കുട്ടനാണ് ദിലീപിനെ ആന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.