ഒറ്റനോട്ടത്തിൽ വിശാൽ ദുറൂഫ് ഡിസൈൻ ചെയ്ത ജോബ് പോർട്ടൽ കാണുമ്പോൾ ആർക്കും ഒന്നും തോന്നണമെന്നില്ല. ബ്രീഫ്കെയ്സും കൈയിൽ പിടിച്ച് തലയിൽ തൊപ്പിയും ധരിച്ച് നടന്നുപോകുന്ന ഒരു മനുഷ്യന്റെ രേഖാചിത്രമാണതിൽ കാണുക. തീർച്ചയായും തൊഴിലിനെ പ്രതീകവത്കരിക്കുന്ന ഒന്നാണത്.
കൂടുതൽ സൂക്ഷിച്ചു നോക്കുമ്പോൾ, കാവി നിറം കാണാനാകും. ആപ്പിന്റെ പേരും അതിന്റെ മുകളിലെ ഇലസ്ട്രേഷനും കാവി നിറത്തിലാണ്. ഇലസ്ട്രേഷനും ചുറ്റുമുള്ള 'സംഘടിത ഹിന്ദു! ശാക്തീകരിക്കപ്പെട്ട ഹിന്ദു, ഹിന്ദുവിനെ വിളിക്കൂ. ആദ്യം ഹിന്ദു എന്ന് സംസാരിക്കൂ' എന്നീ വാക്യങ്ങളും കാവിനിറത്തിലാണാണ് കാണാൻ കഴിയുക. 'മറ്റു സമുദായങ്ങളെ കുറിച്ച് മോശമായൊന്നും ചിന്തിക്കുന്നില്ല. എന്നാൽ നമ്മുടെ ഹിന്ദു സമാജ് എപ്പോഴും മുന്നിൽ നിൽക്കണം'-എന്നാണ് പോർട്ടൽ ഡിസൈൻ ചെയ്ത ദുറൂഫിന്റെ വാദം. നമ്മുടെ ഹിന്ദുസഹോദരൻമാർക്ക് ജോലി ചെയ്യാൻ ഹിന്ദുക്കൾ തന്നെ വേണം. അവരില്ലെങ്കിൽ മാത്രം ആ ജോലികളിലേക്ക് മറ്റ് സമുദായക്കാരെ വിളിച്ചാൽ മതി-ദുറൂഫെ തുടർന്നു.
എന്നാൽ തൊഴിലുകളെ കുറിച്ച് മാത്രമല്ല, സനാതന ധർമത്തിന്റെ വെളിച്ചത്തിനും ഹിന്ദു സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു മത-സാമൂഹിക-ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്നാണ് വെബ്‌സൈറ്റ് സ്വയം വിശേഷിപ്പിക്കുന്നത്.
ഹിന്ദുസോൺ, ട്രാവോ ഹിന്ദു, ഹിന്ദു സ്കിൽ വർക്ഫോഴ്സ്, ഹിന്ദു മാൻഡി, കാൾ ഹിന്ദു ശക്തി, കാൾ ഹിന്ദു മന്ദിർ, കാൾ ഹിന്ദു വിവാഹ് എന്നിവയാണ് പോർട്ടലിലെ മറ്റ് ടാബുകൾ. ഓരോന്നും ക്ലിക്ക് ചെയ്താൽ പേരിൽ സൂചിപ്പിക്കുന്നത് പോലെയുള്ള വിവരങ്ങൾ ലഭിക്കും. തൊഴിലുടമകളും തൊഴിലാളികൾ തമ്മിലുള്ള പാലമാണീ തൊഴിൽ പോർട്ടൽ എന്നാണ് ഉദ്ഘാടനം നിർവഹിച്ച മഹാരാഷ്ട്ര മന്ത്രി പ്രഭാത് ലോധ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.