ന്യൂഡൽഹി: ഭരണകൂടം പൗരെൻറ സ്വകാര്യവിവരങ്ങൾ ശേഖരിച്ചത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് സുപ്രീംകോടതി. ശേഖരിച്ച വിവരങ്ങൾ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും അറിയില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.
സ്വകാര്യത പരമമല്ല എന്ന നിരീക്ഷണമാണ് ആധാർ കേസിെൻറ ഒന്നാംനാളിൽ ബെഞ്ചിൽനിന്നുണ്ടായത്. സ്വകാര്യത പരമമല്ലെന്ന് പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യാഴാഴ്ച നടത്തിയ മറിച്ചുള്ള നിരീക്ഷണത്തിലാണ് ഭരണകൂടം ശേഖരിച്ച വിവരങ്ങൾ എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നറിയാനുള്ള അവകാശം പൗരനുെണ്ടന്ന് വ്യക്തമാക്കിയത്. 35 കോടി ഇൻറർനെറ്റ് ഉപയോക്താക്കളും 18 കോടി ടെലിഫോൺ ഉപയോക്താക്കളും രാജ്യത്തുണ്ട്.
എന്നാൽ, ഒരു െഎപാഡ് ഉപയോഗിക്കുന്നതോടെ വിരലടയാളം പരസ്യമാകുകയാണെന്നതിൽ 99 ശതമാനം ജനങ്ങളും ബോധവാന്മാരല്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പൗരെൻറ സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ സ്വകാര്യ കമ്പനികളുടെ പക്കലെത്തിയിരിക്കുന്നു. പൗരെൻറ സ്വകാര്യ ജീവിതം ഇങ്ങനെ സ്വകാര്യ കക്ഷികൾക്ക് അടിയറവെച്ചല്ലേ നാം ഭരണകൂടം അത് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് പറയുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ സ്വകാര്യവിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് പൗരനറിയില്ലെങ്കിൽപോലും അവ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്ന് അഡ്വ. സാജൻ പൂവയ്യ മറുപടി നൽകി.
സ്വകാര്യതയുടെ ഭാഗമായ ചില വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് പറയാൻ ഒരാൾക്ക് കഴിയുന്ന സാഹചര്യം വേണമെന്നാണോ ചോദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ആരാഞ്ഞു. പാസ്പോർട്ടിന് അപേക്ഷിക്കുേമ്പാൾ മാതാപിതാക്കളുടെ പേരുവിവരങ്ങൾ നൽകുന്നതിലൂടെ അജ്ഞാതനായിരിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം ഇല്ലാതാകില്ലേ എന്ന ജസ്റ്റിസ് ചന്ദ്രചൂഡിെൻറ ചോദ്യത്തിൽ ബെഞ്ചിലുള്ള ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ ഇടപെട്ടു. സ്വകാര്യത വെളിപ്പെടുത്താൻ നിർബന്ധിക്കുന്നതിൽ ഭരണകൂടത്തിനുള്ള താൽപര്യമാണ് പരിശോധിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
വാദമുഖങ്ങൾ
ആനന്ദ് ഗ്രോവർ
സ്വകാര്യത എടുത്തുമാറ്റിയാൽ മറ്റു മൗലികാവകാശങ്ങളും അപകടത്തിലാകും. സ്വകാര്യത രഹസ്യമാക്കി സ്ത്രീകളും പുരുഷന്മാരുമായി കഴിയുന്ന ഭിന്നലിംഗക്കാർ നിരവധിയുണ്ട്. അത്തരം സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുകയെന്നത് അവരുടെ അന്തസ്സിെൻറയും വ്യക്തിപരമായ അവകാശത്തിെൻറയും ഭാഗമാണ്.
അരവിന്ദ് ദത്തർ
വ്യക്തിപരമായ വിവരങ്ങൾ പ്രചാരത്തിലാക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടോ എന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാൻ കഴിയണം. നുണപരിശോധനക്ക് നിർബന്ധിക്കാൻ പാടില്ലെന്ന നിയമം സ്വകാര്യത എന്ന അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതാണ്. ഇന്ത്യൻ ഭരണഘടന സ്വകാര്യത സംരക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി നിരവധി വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്.
സാജൻ പൂവയ്യ
എെൻറ വിവരങ്ങൾ ഞാൻ പരസ്യമാക്കിയെന്ന് കരുതി എനിക്ക് സ്വകാര്യതക്ക് അവകാശമില്ലെന്ന് സുപ്രീംകോടതിക്ക് എങ്ങനെ പറയാനാകും? സ്വകാര്യ കമ്പനിക്ക് സ്വയംസന്നദ്ധനായി ഒരാൾ നൽകുന്ന വിവരം ആ കമ്പനി മെറ്റാരാൾക്ക് നൽകിയാൽ ഭരണഘടനാപരമായി ചോദ്യംചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.