ബിസിനസ്​ റാങ്കിങ്ങി​ൽ ഇന്ത്യ എന്തുകൊണ്ട്​ 130​ ആയെന്ന്​ മോദി

ന്യുഡൽഹി: ഇന്ത്യയുടെ ബിസിനസ്​ റാങ്കിംഗ്​ കുറഞ്ഞതിന്​ കുറിച്ച്​ പഠിക്കാൻ ​പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യേഗസ്​ഥരോട്​ ആവശ്യപ്പെട്ടു. കാബിനറ്റ്​ സെക്രട്ടറി പ്രദീപ്​ കുമാർ സിൻഹയോടാണ്​ മോദി ഇക്കാര്യത്തിൽ വിശദീകരണമാവശ്യപ്പെട്ടത്​. പ്രഗതി സമ്മേളനത്തിൽ  വച്ചാണ്​ മോദി വിശദീകരണം തേടിയത്​.


വ്യവസായിക സാഹചര്യം കണക്കാക്കി ലോകബാങ്കാണ്​ ​ ​ഇന്ത്യക്ക്​ 130 റാങ്ക്​ നൽകിയത്​ . മുൻ വർഷങ്ങളിലെ റാങ്കിങ്ങിൽ നിന്ന്​ ഇന്ത്യ നില മെച്ചപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രി അതിൽ തൃപ്​ത​നല്ലന്നാണ്​ റിപ്പോർട്ട്​​. മികച്ച 50 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യമാണ്​ മോദിക്കുള്ളത്​ ഇൗ വിധത്തിലുള്ള റാംഗിങ്ങ്​ വളർച്ച്​ സഹായമാവില്ലെന്ന്​ വിലയിരുത്തലാണ്​ ഇപ്പോൾ വിശദീകരണം തേടിയ​തെന്നാണ്​ സുചന.

നിരാശപ്പെടുത്തുന്നതാണ്​ ഇൗ വർഷത്തെ റാങ്കിംഗ്​. ഇന്ത്യയെ വ്യവസായ സൗഹൃദ രാ​ജ്യമാക്കി മാറ്റുന്നതിനായി നിരവധി നടപടികൾ സർക്കാർ കൈ​കൊണ്ടിരുന്നു എന്നാൽ ​ലോക ബാങ്ക്​ അതൊന്നും കണക്കിലെടുത്തിലെന്നും കുടുതൽ മികച്ച റാങ്കിംഗിനായി ശ്രമിക്കുമെന്നും വ്യവസായ വകുപ്പ്​ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

Tags:    
News Summary - Why 130? PM Asks Officials to Analyse India's Low Ease-of-Doing-Business Rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.