വാട്​സ്​ആപ്​ ചാരപ്പണി ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ സഭാസമിതി അന്വേഷിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: വാ​ട്​​സ്​​ആ​പ്​ വ​ഴി മൊ​ബൈ​ൽ ഫോ​ണി​ൽ ചാ​ര​പ്പ​ണി ന​ട​ത്തി​യ സം​ഭ​വം കോ​ൺ​ഗ്ര​സ്​ നേ​താ​വ ്​ ശ​ശി ത​രൂ​ർ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മ​െൻറ്​ സ​മി​തി അ​ന്വേ​ഷി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം തേ​ടി അ​ദ്ദേ​ഹം അം​ഗ​ങ്ങ​ൾ​ക്ക്​ ക​ത്ത​യ​ച്ചു. പൊ​തു​ജ​നാ​ഭി​​പ്രാ​യ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഈ ​മാ​സം 20ന്​ ​വി​ഷ​യം സ​മി​തി പ​രി​ഗ​ണി​ച്ചേ​ക്കും.

വി​വ​ര​സാ​േ​ങ്ക​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മ​െൻറ്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​ണ്​ ത​രൂ​ർ. ചാ​ര​പ്പ​ണി​യെ​ക്കു​റി​ച്ച്​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ​സ​ർ​ക്കാ​ർ ഇ​നി​യും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​​ട്ടി​ല്ലെ​ന്നു ക​രു​തു​ന്ന​താ​യി ത​രൂ​ർ പ​റ​ഞ്ഞു. ചാ​ര​പ്പ​ണി ന​ട​ത്തി​യ​ത്​ ഇ​സ്രാ​യേ​ൽ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ​യാ​ണ്. അ​വ​രാ​ണ്​ പെ​ഗാ​സ​സ്​ എ​ന്ന സ്​​പൈ​വേ​യ​ർ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ക​ട​ത്തി​വി​ട്ട​ത്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ ത​രൂ​ർ പ​റ​ഞ്ഞു.​ ​

Tags:    
News Summary - whatsapp spy; parliament committee will enquir -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.