യോഗിക്കെതിരെ പരാമർശം: യു.പിയിൽ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹ മാധ്യമം വഴി അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ ശഹാബുദ്ദീൻ അൻസാരിയെ ആണ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് ഒന്നിനാണ് യോഗിക്കെതിരായ പരാമർശനം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്ന് യു.പി പൊലീസ് പറഞ്ഞു. മുസ്‍ലിം അൻസാരി എന്നയാളാണ് യോഗിക്കെതിരെ വാട്സ് ആപ്പിൽ പോസ്റ്റിട്ടത്.

തുടർന്ന് ട്വിറ്റർ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്‍ലിം അൻസാരിക്കും ശഹാബുദ്ദീന അൻസാരിക്കും എതിരെ കേസെടുത്തത്.

പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും പൊലീസിന് ലഭിച്ചു. നിലവിൽ മുസ്‍ലിം അൻസാരി ഒളിവിലാണ്. നഗർ പാലിക പരിഷത്ത് ബദോഹി എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് മുസ്‍ലിം അൻസാരി യോഗിക്കെതിരെ പോസ്റ്റിട്ടത്.

Tags:    
News Summary - WhatsApp Group Admin Arrested In UP Over Remark Against Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.