മുംബൈ: രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാത്ത മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത് തി വിജഞാപനമായി. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നിലനിൽക്കുന്നുവെന്ന ഗവർണർ ഭഗത് സിങ് കോശിയാരിയുടെ റിപ്പോർട് ടിൻെറ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഇതോടെ ഉദ്വേഗജനകമായ സംഭവങ്ങൾക്ക് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ആറു മാസത്തെ രാഷ്ട്രപതി ഭരണമാണ് മഹാരാഷ്ട്രയിൽ ഏർെപ്പടുത്തിയത്. ഇൗ കാലാവധിക്കുള്ളിൽ ഏതെങ്കിലും കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാനായാൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ആ കക്ഷിക്ക് സംസ്ഥാന ഭരണം ഏൽപ്പിച്ചു കൊടുക്കാം. ഇേതാടെ ബി.ജെ.പി, ശിവസേന, കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ കക്ഷികൾക്ക് ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങൾ ഏവർക്കും നിർണായകമാണ്
288 അംഗ നിയമസഭയിലെ കേവല ഭൂരിപക്ഷത്തിനുള്ള 145 എന്ന മാന്ത്രിക സംഖ്യയിലെത്താൻ പണികൾ പതിനെട്ടും പയറ്റാൻ രാഷ്രടീയ കക്ഷികൾ അരയും തലയും മുറുക്കി ഇറങ്ങുന്ന കാഴ്ചയായിരിക്കും ഇനി കാണുക. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയെങ്കിലും പല രാഷ്ട്രീയ പാർട്ടികളും അവരുടെ എം.എൽ.എമാരെ നേരത്തേ തന്ന റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.