വിമാന ദുരന്തം: അഹ്മദാബാദിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് വെസ്റ്റേൺ റെയിൽവേ

മുംബൈ : അഹ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് പ്രഖ്യാപിച്ച് വെസ്റ്റേൺ റെയിൽവേ. അഹ്മദാബാദിൽ ഇന്നുണ്ടായ ദാരുണമായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വെസ്റ്റേൺ റെയിൽവേയുടെ അറിയിപ്പ് പ്രകാരം, ട്രെയിൻ നമ്പർ 09497 ഇന്ന് രാത്രി 11:45 ന് അഹ്മദാബാദ് ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2:45 ന് ഡൽഹി ജങ്ഷനിൽ എത്തും. തുടർന്ന് ട്രെയിൻ നമ്പർ 09498 വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള മടക്കയാത്ര പൂർത്തിയാക്കും.

മറ്റൊരു സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി 11:55 ന് അഹ്മദാബാദ് ജങ്ഷനിൽ നിന്ന് മുംബൈ സെൻട്രലിലേക്ക് പുറപ്പെടും. അതേ ട്രെയിൻ (ട്രെയിൻ നമ്പർ. 09493) വെള്ളിയാഴ്ച മുംബൈയിൽ നിന്ന് അഹ്മദാബാദിലേക്ക് മടങ്ങുമെന്നും വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

ഗുജറാത്ത് സർക്കാരിനെയും ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ഏജൻസികളെയും സഹായിക്കുന്നതിനായി പശ്ചിമ റെയിൽവേ തങ്ങളുടെ ദുരന്ത നിവാരണ സംഘത്തെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും ആർ.‌പി‌.എഫ് ജീവനക്കാരെയും അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 242 പേരുമായി സഞ്ചരിച്ച ബോയിങ് 787-8 ഡ്രീംലൈനർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് അല്പസമയത്തിനുള്ളിൽ തകർന്നുവീണു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയിരുന്നു. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പറും ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ സംഭവം അന്വേഷിക്കുന്ന അധികാരികൾക്ക് എയർ ഇന്ത്യ പൂർണ സഹകരണം നൽകുന്നുണ്ടെന്ന് ഫ്ലൈറ്റ് ഓപ്പറേറ്ററും സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. വിമാന യാത്രക്കാരിൽ ഒരാളൊഴികെ മറ്റാരെയും ജീവനോടെ കണ്ടെത്താനായില്ല

Tags:    
News Summary - Western Railway To Operate 2 Special Trains From Ahmedabad After Plane Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.