ന്യൂഡൽഹി: നീണ്ട 12 വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകൾ (ഇ.എസ്.എ) നിർണയിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികളുമായി കേന്ദ്രം. ഇതിന്റെ ആദ്യപടിയായി അഭിപ്രായ ഭിന്നതകൾ പരിഹരിച്ച ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഇ.എസ്.എ അതിർത്തികൾ നിശ്ചയിച്ചുള്ള രണ്ടാം കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉടൻ പുറത്തിറക്കും.
2014ൽ പുറപ്പെടുവിച്ച ആദ്യ കരട് വിജ്ഞാപനത്തിന്മേൽ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായുള്ള ചർച്ചകളാണ് പൂർത്തിയായത്. കർണാടകയുമായും കേരളവുമായുള്ള ചർച്ചകൾ തുടരുകയാണ്. പശ്ചിമ ഘട്ടത്തിന്‍റെ 37 ശതമാനത്തോളമുള്ള 56,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം പരിസ്ഥിതി ലോല പ്രദേശമായി വേർതിരിക്കണമെന്നാണ് കസ്‍തൂരിരംഗൻ സമിതി 2013ൽ ശിപാർശ ചെയ്തത്. ഇതിൽപരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി ഗണ്യമായി കുറക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. കേന്ദ്രം ഇതിന് അനുകൂലമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.