മരണത്തീയിൽനിന്ന് രക്ഷതേടി കുട്ടികൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാടി; മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​നി​മേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

ല​ഖ്നോ: മൂ​ന്നു​നി​ല കെട്ടിടത്തിൽ ആളിപ്പടരുന്ന തീയിൽനിന്ന് രക്ഷ നേടാൻ ഒന്നും നോക്കാതെ എടുത്തുചാടുകയായിരുന്നു അവർ. പലരുടെയും കൈകാലുകൾ ഒടിഞ്ഞു. ചിലർക്ക് സാരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന 15 പേരുടെ ജീവൻ അഗ്നി വിഴുങ്ങിയത് പിന്നീടാണ് ഇവർ അറിഞ്ഞത്.

ഇന്നലെ ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ല​ഖ്നോ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ആ​നി​മേ​ഷ​ൻ സെ​ന്റ​ർ പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​ത്തി​ലാണ് ദൗർഭാഗ്യകരമായ തീപ്പിടിത്തം ഉണ്ടായത്. 15 പേ​ർ സംഭവ സ്ഥലത്തുതന്നെ മ​രി​ച്ചു. ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കോ​ച്ചി​ങ് സെ​ന്റ​റി​ന് പു​റ​മേ, പെ​റ്റ് ക്ലി​നി​ക്കും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പെ​റ്റ് ക്ലി​നി​ക്കി​ലെ നി​ര​വ​ധി ജീ​വി​ക​ളും ദു​ര​ന്ത​ത്തി​നി​ര​യാ​യി.

തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​ണ​ര​ക്ഷാ​ർ​ഥം ചാ​ടു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്നും ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ലി​ഗ​ഞ്ച് പൂ​ർ​ണി​യ​യി​ലെ ഉ​ഷാ ​മേ​ത്ത മാ​ർ​ഗി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​നി​ര​യാ​യ​ത്.

അ​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ലെ ഓ​രോ മു​റി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട​ത്തി​ൽ വ​ലി​യ ദ്വാ​ര​മു​ണ്ടാ​ക്കി​യാ​ണ് സ്ടെ​ച്ച​റു​ക​ളി​ൽ പ​രി​​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 22 പേ​രെ കി​ങ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ എ​ത്തി​ച്ചു. ഇ​വ​രി​ൽ 15 പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​വീ​ത​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കെ​ട്ടി​ട​ത്തി​ൽ അ​ഗ്നി​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നി​ല്ലെ​ന്നും പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും വി​ളി​ച്ചി​ട്ടും സ​ഹാ​യ​മെ​ത്താ​ൻ ഏ​റെ വൈ​കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 

Tags:    
News Summary - 15 killed in fire at coaching centre in Lucknow’s Aliganj area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.