പശ്ചിമ ബംഗാളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍: കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. ആഗസ്റ്റ് 31 വരെ ആഴ്ചയില്‍ രണ്ട് ദിവസം സമ്പൂര്‍ണ ലോക്ഡൗണിനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റില്‍ ഏഴു ദിവസമാണ് അടച്ചിടുക.

 

ആഗസ്റ്റില്‍ 5, 8, 16, 17, 23, 24, 31 എന്നീ ദിവസങ്ങളിലാണ് വിമാനത്തവാളം അടച്ചിടുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ വിമാനങ്ങളൊന്നും സര്‍വീസ് നടത്തില്ല.

വിമാന ഷെഡ്യൂളുകളിലെ മാറ്റങ്ങള്‍ക്ക് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.


 

Tags:    
News Summary - West Bengal total lockdown No flight at Kolkata airport for seven days-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.