Posted On
date_range Updated On
date_range പശ്ചിമബംഗാളിലെ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി
കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി. ബാറ ക്പൂർ ലോക്സഭ മണ്ഡലത്തിലെ ഉദ്ബോദനി മാധ്യമിക് വിദ്യാലയ ബൂത്തിലേയും ആരംബാഗ് ലോക്സഭമണ്ഡലത്തിലെ ലാസ്കാർപുർ നേതാജി പ്രാഥമിക് വിദ്യാലയത്തിലേയും വോട്ടെടുപ്പാണ് റദ്ദാക്കിയത്. ഈ ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ് നടത്തും.
പശ്ചിമബംഗാളിലെ വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വോട്ട് ചെയ്യാനെത്തിയ ഇതര പാർട്ടി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസുകാർ തടഞ്ഞതായി ആരോപണമുണ്ടായിരുന്നു. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘർഷവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.