ദിനിൽ ദിനേഷ്, റിഷഭ് മോഹൻ
കേരളത്തിൽ നിന്ന് രണ്ടുപേർ യുവമോർച്ച നിർവാഹക സമിതിയിൽ; ദേശീയ നേതൃനിരയിലേക്ക് ജമ്മു കശ്മീർ, ബംഗാൾ എം.എൽ.എമാരും
ന്യൂഡൽഹി: ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എം.എൽ.എമാരെ ഉൾപ്പെടുത്തി ബി.ജെ.പി യുവമോർച്ച പുനഃസംഘടിപ്പിച്ചു. ഏഴ് യുവനേതാക്കളെ ദേശീയ ഉപാധ്യക്ഷന്മാരായും മൂന്ന് പേരെ ദേശീയ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബീന്റെ നിർദേശപ്രകാരമാണ് യുവമോർച്ചയിലേക്ക് പുതിയ ഭാരവാഹികളെ നിയമിച്ചതെന്ന് ദേശീയ പ്രസിഡന്റും വഡോദര എം.പിയുമായ ഹേമങ് ജോഷി വ്യക്തമാക്കി.
കേരളത്തിൽ നിന്ന് ദിനിൽ ദിനേഷ്, റിഷഭ് എന്നിവരെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി. ഇവരെ കൂടാതെ 32 പേർ കൂടി നിർവാഹക സമിതിയിൽ ഇടംപിടിച്ചു.
ജമ്മു കശ്മീർ എം.എൽ.എ ശഗുൻ പരിഹാർ, പശ്ചിമ ബംഗാൾ എം.എൽ.എ സൗമെൻ കർഫ എന്നിവർ ഉൾപ്പെടെ ഏഴ് പേരെയാണ് ദേശീയ ഉപാധ്യക്ഷന്മാരായി നിയമിച്ചിരിക്കുന്നത്.
നിഖിൽ മണി തിവാരി (ഉത്തർപ്രദേശ്), അരവിന്ദ് ദമാനി (നാഗാലാൻഡ്), മാലോത്ത് കോമാലി നായിക് (തെലങ്കാന), രാജേന്ദ്ര സിങ് (ബിഹാർ), ഭൂപേന്ദ്ര നാഗ് (ഛത്തീസ്ഗഢ്) എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്മാർ. അർപ്പിത അപരാജിത ബാദ്ജെന (ഒഡീഷ), ഹർഷ് വർധൻ സിങ് (ഉത്തർപ്രദേശ്), മിത്ത വംശി കൃഷ്ണ (ആന്ധ്രപ്രദേശ്) എന്നിവരാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറിമാർ.
ബിശ്വജിത് ഖൗണ്ട് (അസം), ആഷിഷ് ജ്വാല (മധ്യപ്രദേശ്), സയാലി രഘുനാഥ് കുൽക്കർണി (മഹാരാഷ്ട്ര), ഹിമാൻഷു ശർമ (രാജസ്ഥാൻ), സർദാർ അർമാൻജോത് ബ്രാർ (പഞ്ചാബ്), അമൻ യാദവ് (ജാർഖണ്ഡ്), രാഹുൽ ത്സാ (ബിഹാർ) എന്നിവർ ദേശീയ സെക്രട്ടറിമാരാകും.
വിനീത് വത്സ ത്യാഗി (ഉത്തർപ്രദേശ്) ദേശീയ ട്രഷററായും, ദേവ്വ്രത് സിങ് രജാവത്ത് (രാജസ്ഥാൻ) ജോയന്റ് ട്രഷററായും നിയമിതരായി. ഹിമാൻഷു യാദവ് (ബിഹാർ) യുവമോർച്ചയുടെ ദേശീയ മീഡിയ ഇൻ-ചാർജായി ചുമതലയേറ്റു.
ശിവാനി സിങ്, വിഷു ബസോയ (ഇരുവരും ഡൽഹി), അതുൽ താക്കൂർ (ഹിമാചൽ പ്രദേശ്) എന്നിവരെ കോ-ഇൻ-ചാർജുമാരായി നിയമിച്ചു. അപൂർവ സിങ് (ഡൽഹി) സോഷ്യൽ മീഡിയ ഇൻ-ചാർജായും, മാനേന്ദ്ര ചൗഹാൻ (ബിഹാർ) കോ-ഇൻ-ചാർജായും സേവനമനുഷ്ഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.