കലാപത്തിൽ വീട്​ തകർന്നു; കോൺസ്​റ്റബിളിന്​ സഹായവുമായി ബി.എസ്​.എഫ്​

ന്യൂഡൽഹി: കലാപത്തിൽ വീട്​ നഷ്​ടമായ കോൺസ്​റ്റബിളിന്​ സഹായവുമായി ബി.എസ്​.എഫ്​. ഖാസ്​ ഖാജൗരി ഗാലി ഏരിയയിലെ താമസ ക്കാരനായ മുഹദ്​ അനീസിനാണ്​ ബി.എസ്​.എഫ്​ സഹായം നൽകിയത്​​. അഞ്ച്​ ലക്ഷം രൂപ സഹായധനമായി മുഹദ്​ അനീസിന്​ അനുവദിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്​തു.

വീട്​ തകർന്നതിനെ കുറിച്ച്​ മുഹദ്​ അനീസ്​ അറിയിച്ചിരുന്നില്ലെങ്കിലും ടി.വിയിലൂടെ വാർത്ത കണ്ട ബി.എസ്​.എഫ് അധികൃതർ​ ജവാന്​ സഹായം നൽകുകയായിരുന്നു. ഡൽഹി കലാപകാരികൾ മുഹദ്​ അനീസിൻെറ വീട്​ തകർക്കു​േമ്പാൾ പശ്​ചിമബംഗാളിലെ വിദൂര പ്രദേശത്ത്​ ജോലിത്തിരക്കിലായിരുന്നു അദ്ദേഹം. കലാപകാരികൾ വീട്​ തകർത്തപ്പോൾ അനീസിൻെറ കുടുംബം ദൂരെയുള്ള ബന്ധുവീട്ടിലേക്ക്​ മാറിയാണ്​ രക്ഷപ്പെട്ടത്​.

മുഹദ്​ അനീസിന് ആവശ്യമെങ്കിൽ ഇനിയും​ സഹായം നൽകുമെന്ന്​ ഡയറക്​ടർ ജനറൽ വിവേക്​ ജോഹ്​റി പറഞ്ഞു. ബി.എസ്​.എഫിലെ എൻജിനീയറിങ്​ വിഭാഗമെത്തി നഷ്​ടം വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Wedding gift: BSF to help constable rebuild home gutted in Delhi riots-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.