ഗുജറാത്തിൽ ആത്യന്തികമായി വിജയിച്ചത് കോൺഗ്രസ്: അശോക് ഗെഹ് ലോട്ട്

ന്യൂഡൽഹി: ഗുജറാത്തിൽ ആത്യന്തികമായി ജയിച്ചത് തങ്ങളാണെന്ന് കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയും ഗുജറാത്തിന്‍റെ ചുമതലയുമുള്ള നേതാവ് അശോക് ഗെഹ് ലോട്ട്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്നും വ്യത്യസ്തമായി ഗുജറാത്തിൽ കോൺഗ്രസ് പൊരുതിയത് സത്യസന്ധമായിട്ടായിരുന്നു. ഫലം എന്തുമായിക്കൊള്ളട്ടെ. വിജയം കോൺഗ്രസിന്‍റേതാണ്^ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയതും കോൺഗ്രസാണ്. വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് മത്സരിച്ചത്. ബി.ജെ.പിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. പ്രാദേശികമായി ജനങ്ങളുടെ വികാരങ്ങൾ മുതലെടുക്കുന്നതിനെ രാഷ്ട്രീയം എന്ന് പറയാനാവില്ലെന്നും ഗെഹ് ലോട്ട് പറഞ്ഞു. 

Tags:    
News Summary - we are ultimate winners: Ashok Gehlot-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.