മുംബൈ തീപിടുത്തം; മുന്നറിയിപ്പ്​ അവഗണിച്ചെന്ന്​​ 

മുംബൈ: തീപിടിച്ച മുംബൈയിലെ കെട്ടിടത്തി​​​െൻറ അപകടാവസ്​ഥയെ കുറിച്ച് നേരത്തെ​ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും അധികൃതർ അവഗണിച്ചെന്ന ആരോപണം. മഹാരാഷ്​ട്ര നവ്​നിർമൻ സേന പ്രവർത്തകനായ മ​േങ്കഷ്​ കസാൽകറാണ്​​ കെട്ടിടത്തി​​െൻറ നിയമ ലംഘനത്തെ കുറിച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ മുബൈ സിവിക്​ ബോഡിക്​ മുന്നറിയിപ്പ്​ നൽകിയതായി വെളിപ്പെടുത്തിയത്​. എന്നാൽ അവിടെ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന മറുപടിയാണ്​ ലഭിച്ചതെന്നും മ​േങ്കഷ്​ പറഞ്ഞു.

ഒക്​ടോബർ 10 ാം തീയതിയാണ്​ കെട്ടിടത്തെ കുറിച്ച പരാതിയുമായി ബി.എം.സിയെ സമീപിച്ചത്​​. അതുമായി ബന്ധപ്പെട്ട പേരുകളും കൈമാറി. എന്നാൽ കെട്ടിടം പരിശോധിച്ചെന്നും നിയമ വിരുദ്ധമായി അവിടെ ഒന്നുമില്ല എന്നാണ്​ ബി.എം.സിയുടെ ഭാഗത്ത്​ നിന്നുണ്ടായ പ്രതികരണമെന്നും മ​േങ്കഷ്​ ​വ്യക്​തമാക്കി.

നിരവധി പബ്ബുകള​ും ഹോട്ടലുകളും പ്രവർത്തിക്കുന്ന മു​ംബൈ സേനാപതി മാർഗിലുള്ള കമല മിൽസിലെ നാല്​ നില കെട്ടിടത്തി​നാണ്​ തീപിടിച്ചത്​. കെട്ടിടത്തി​​െൻറ ടെറസിൽ പ്രവർത്തിക്കുന്ന റെസ്​റ്റൊറൻറിൽ നിന്നാണ്​ തീ പടർന്നതെന്നാണ്​ നിഗമനം​. പുലർച്ചെ 12:30 ഒാടെയായിരുന്നു സംഭവം. 

മരിച്ച 14 പേരിൽ 12 പേർ സ്​ത്രീകളാണ്. നിരവധി പേർക്ക്​ പരിക്കേറ്റു.  പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പലരുടെയും നില ഗുരുതരമാണ്​.

Tags:    
News Summary - Warnings About Mumbai Pub Building Ignored - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.