representative image

ഡൽഹിയടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങൾക്ക് തീവ്രവാദി ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം. ഡൽഹി കൂടാതെ മറ്റ് നാല് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ആക്രമണമുണ്ടാകാമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ഇവിടങ്ങളിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കി.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകരുതലെടുക്കണമെന്ന് എല്ലാ വിമാന കമ്പനികള്‍ക്കും അറിയിപ്പും നല്‍കിയിട്ടുണ്ട്.

യാത്രികരുടെ ബാഗുകളും മറ്റ് ലഗ്ഗേജുകളും വിശദപരിശോധനക്ക് വിധേയമാക്കാനും വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

 

Tags:    
News Summary - Warning Of Possible Attack 22 Airports Including Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.