മുംബൈ: കാമ്പസില്‍ പ്രകടനം നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത ആറ് ദലിത്, പിന്നാക്ക വിദ്യാര്‍ഥികളെ വാര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ധര്‍ണ നടത്തിയെന്ന അസാധാരണ കാരണമാണ് സര്‍വകലാശാല പറയുന്നത്.
കശ്മീര്‍, ആൾക്കൂട്ട കൊല, ബലാത്സംഗ കേസ് പ്രതികളായ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കല്‍ തുടങ്ങിയവക്ക് എതിരെ നടത്തിയ ധര്‍ണയില്‍ നൂറോളം പേര് പങ്കെടുത്തിട്ടും കത്തില്‍ ഒപ്പുവെച്ചിട്ടും ആറു പേര്‍ക്ക് എതിരെയാണ് നടപടി. ദലിത്, ഒ.ബി.സിക്കാരായ മൂന്നുപേർെക്കതിരെ മാത്രമാണ് നടപടിയെന്ന് പുറത്താക്കപ്പെട്ട എം. ഫില്‍ വിദ്യാര്‍ഥി ചന്ദന്‍ സരോജ് പറഞ്ഞു.
എം.ഫില്‍, പിഎച്ച്.ഡി, ഡിപ്ലോമ വിദ്യാര്‍ഥികളാണ് പുറത്താക്കപ്പെട്ടത്. ബി.എസ്.പി സ്ഥാപക നേതാവ് കാൻഷി റാമിെൻറ ചരമദിനമായ ഒക്ടോബര്‍ ഒമ്പതിനാണ് ധര്‍ണ നടത്തിയത്. പ്രധാനമന്ത്രിക്ക് കത്തയക്കുന്ന കാര്യം നേരത്തെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ഇതറിഞ്ഞ അധികൃതര്‍ അനുമതിയില്ലാതെ കത്തയക്കരുതെന്ന് വിലക്കി.
അനുമതി തേടി നല്കിയ കത്ത് തീയതിയില്ലെന്ന് പറഞ്ഞ് തള്ളി. തുടർന്നാണ് കഴിഞ്ഞ ഒമ്പതിന് ധര്‍ണ നടത്തിയത്. രാത്രി ഒമ്പതിന് ഇടക്കാല രജിസ്ട്രാര്‍ രാജേശ്വര് സിങ്ങും ഇടക്കാല വൈസ് ചാന്‍സലര്‍ കെ.കെ. സിങ്ങും എത്തി തെരഞ്ഞെടുപ്പ് ചട്ടം ചൂണ്ടിക്കാട്ടി ധര്‍ണയെ എതിർത്തു. രാത്രിയിലാണ് ആറുപേരെ പുറത്താക്കി ഇടക്കാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.