Posted On
date_range Updated On
date_range ജീവനക്കാരൻ ഓക്സിജൻ മാറ്റിയെന്ന്; മധ്യപ്രദേശിൽ കോവിഡ് രോഗി മരിച്ചു
ശിവ്പുരി: ഓക്സിജൻ സംവിധാനം എടുത്തുമാറ്റിയതിനെ തുടർന്ന് കോവിഡ് രോഗിയായ സ്കൂൾ അധ്യാപകൻ മരിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ല ആശുപത്രിയിൽ ആണ് സംഭവം. 52കാരനാണ് മരിച്ചത്. ബുധനാഴ്ച നടന്ന സംഭവം വ്യാഴാഴ്ചയാണ് മറ്റുള്ളവർ അറിഞ്ഞത്. ആശുപത്രിയിലെ ജീവനക്കാരനാണ് മരണകാരണം ബന്ധുക്കളെ അറിയിച്ചത്. ഐ.സി.യുവിൽ കഴിയുന്ന മറ്റൊരു രോഗിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് ആശുപത്രി വാർഡിൽ ഉണ്ടായിരുന്നയാൾ എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.