സ്​കൂൾ മതിൽ ഇടിഞ്ഞുവീണ്​ കാറുകൾ തകർന്നു; പരാതി നൽകുമെന്ന്​ വാഹന ഉടമകൾ

ഡൽഹി: റോഡരികിൽ പാർക്​​ ചെയ്​തിരുന്ന സ്വകാര്യ വാഹനങ്ങൾ സ്​കൂൾ മതിൽ ഇടിഞ്ഞുവീണ്​ തകർന്നു. ഡൽഹിയിലെ സാകേതിലാണ്​ സംഭവം. കനത്ത മഴയിലാണ്​ മതിൽ ഇടിഞ്ഞുവീണത്​. റോഡുവക്കിൽ മതിലിനോട്​ ചേർന്നാണ്​ വാഹനങ്ങൾ പാർക്​​ ചെയ്​തിരുന്നത്​.

ഏഴ്​ കാറുകൾ അപകടത്തിൽ പൂർണ്ണമായി തകർന്നു. സംഭവത്തിൽ സ്​കൂളിനെതിരെ കേസ്​ കൊടുക്കുമെന്ന്​ വാഹന ഉടമകൾ പറഞ്ഞു. മഴ കനത്തതോടെ ഡൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ടുണ്ട്. നിരവധി വാഹനങ്ങൾ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഗതാഗതം നിർത്തിവച്ചു.

ബുധനാഴ്​ച രാവിലെ മുതൽ ഡൽഹിയിൽ മഴ പെയ്യുന്നുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. ദിവസം കഴിയുന്തോറും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴയെത്തുടർന്ന് ചില പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.