നന്ദിഗ്രാമുകാരേ, ബി.ജെ.പിക്ക്​ വോട്ടുചെയ്യരുത്​ -കർഷക നേതാവ്​ രാകേഷ്​ ടിക്കായത്​

കൊൽക്കത്ത: പശ്​ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്​. വിളകൾക്ക്​ ഇനി താങ്ങുവില ലഭിക്കില്ലെന്നും​ രാജ്യം കൊള്ളയടിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും പറയാൻ സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ നന്ദിഗ്രാമിൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

കേന്ദ്രം നടപ്പാക്കിയ കർഷക ​ദ്രോഹ നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച കൊൽക്കത്തയിൽ മഹാപഞ്ചായത്തും സംഘടിപ്പിച്ചു. തുടർന്നാണ്​ നന്ദിഗ്രാം യാത്ര പ്രഖ്യാപിച്ചത്​. മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ ഇക്കുറി വാശിയേറിയ മത്സരമാണ്​ നടക്കുന്നത്​. മമത മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ച്​ ബി.ജെ.പിയി​ൽ ചേർന്ന സുവേന്ദു അധികാരിയാണ്​ എതിരാളി.

50,000 വോട്ടുകൾക്ക് ബാനർജിയെ തോൽപിക്കുമെന്ന്​ സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ്​ ബംഗാളിൽ തെരഞ്ഞെടുപ്പ്​. മേയ് രണ്ടിനാണ്​ വോട്ടെണ്ണൽ.

Tags:    
News Summary - voters of Nandigram not to vote for BJP says Rakesh Tikait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.