ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർത്ത് 15 ദിവസത്തിനുള്ളിൽ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുമെന്നറിയിച്ച് തിരഞ്ഞെടുപ്പ് കമീഷൻ. നിലവിൽ കാർഡ് ലഭിക്കാൻ ഒരു മാസത്തിലധികം സമയം എടുക്കുന്നുണ്ട്. പുതിയ നടപടി ക്രമത്തിൽ റിയൽ ടൈം ട്രാക്കിങ് സംവിധാനം ഉണ്ടാകും. ഇത് വഴി വോട്ടർക്ക് അവരുടെ കാർഡിന്‍റെ സ്റ്റാറ്റസ് അപ്പപ്പോൾ അറിയാൻ കഴിയും. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി കാർഡിന്‍റെ ഓരോ ഘട്ടത്തിലും വോട്ടർക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും.
തടസ്സമില്ലാത്ത ഡെലിവറിക്കായി തപാൽ വകുപ്പുമായി സംയോജിപ്പിച്ചുകൊണ്ട് ഐ.ടി മൊഡ്യൂൾ തയാറാക്കിയിരിക്കുന്നു. ഡേറ്റ സുരക്ഷ ഉറപ്പു വരുത്തി സർവീസ് ഡെലിവറി മെച്ചപ്പെടുത്താൻ വർക് ഫ്ലോ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.
നാഷണൽ വോട്ടർ സർവീസ് പോർട്ടലിൽ ഐഡി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം 'ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ്' എന്ന സെക്ഷനിലേക്ക് പോകും. ഇപ്പോൾ ഒരു ഒ.ടി.പി ലഭിക്കും. പിന്നീട് ഫോം 6 അല്ലെങ്കിൽ ഫോം 6 എ പൂരിപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ നൽകാം. ശേഷം നമ്മുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നൽകിയാൽ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.