അഹമ്മദാബാദ്: വോട്ടർമാരുടെ തിരിച്ചറിയൽ രേഖ ഉഗ്രസ്ഫോടന ശേഷിയുള്ള ഐ.ഇ.ഡിയേക്കാൾ ശക്തിയുള്ള ആയുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിെൻറ ആയുധം ഐ.ഇ.ഡിയാണെങ്കിൽ ജനാധിപത്യത്തിെൻറ ശക്തി വോട്ടർ ഐ.ഡി യാണ്. മാരകസ്ഫോടക ശേഷിയുള്ള ഐ.ഇ.ഡിയേക്കാൾ ശേഷി വോട്ടർ ഐ.ഡിക്കുണ്ടെന്ന് തീർച്ചയാണ്. അതിനാൽ ഒരോ വോട്ടർമാരും അതിെൻറ ശക്തി തിരിച്ചറിയണമെന്നും ഒരോ വോട്ടും ഭൂരിപക്ഷത്തിനായി വിനിയോഗിക്കണമെന്നും മോദി പറഞു. അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ മൂന്നാംഘട്ടമാണ് നടക്കുന്നത്. വരുന്ന വർഷങ്ങളിൽ നിങ്ങളെ നയിക്കാനുള്ള സർക്കാറിനെ നിശ്ചയിക്കുന്നതിനായി വോട്ട് നിയോഗിക്കണമെന്നാണ് പുതിയ വോട്ടർമാരോട് പറയാനുള്ളത്. വോട്ട് ചെയ്തിറങ്ങുേമ്പാൾ കുംഭ് മേളയിൽ സ്നാനം ചെയ്ത് ശുദ്ധീകരിക്കപ്പെട്ട പോലെയാണ് തോന്നുന്നതെന്നും മോദി പറഞ്ഞു.
അഹമ്മദാബാദിലെ വസതിയിലെത്തി മാതാവിെൻറ അനുഗ്രഹം തേടിയ ശേഷമാണ് മോദി വോട്ട് രേഖപ്പെടുത്താൻ റാനിപ്പിൽ എത്തിയത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നരേന്ദ്രമോദിക്ക് ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.