മയക്കുമരുന്ന്​ കേസ്​: വിവേക്​ ഒബ്രോയിയുടെ പങ്ക്​ അന്വേഷിക്കണമെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി

മുംബൈ: മയക്കുമരുന്ന്​ കേസിൽ ബോളിവുഡ്​ നടൻ വിവേക്​ ഒബ്രോയിയുടെ പങ്ക്​ അന്വേഷിക്കണമെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​. ബോളിവുഡ്​ താരങ്ങൾ പ്രതികളായ മയക്കുമരുന്ന്​ കേസ്​ അന്വേഷണത്തി​െൻറ പരിധിയിൽ വിവേക്​ ഒബ്രോയിയേയും നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ഉൾപ്പെടുത്തണമെന്ന്​ ദേശ്​മുഖ്​ ആവശ്യപ്പെട്ടു. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയിൽ നിന്ന്​ നടപടിയുണ്ടായില്ലെങ്കിൽ കേസിൽ മുംബൈ പൊലീസ്​ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരു പൊലീസ്​ അന്വേഷിക്കുന്ന മയക്കുമരുന്ന്​ കേസിൽ വിവേക്​ ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക ആൽവയുടെ സഹോദരൻ ആദിത്യയും പ്രതിയാണ്​. ഈ കേസിൽ ചോദ്യം ​ചെയ്യലിന്​ ഹാജരാവാൻ പ്രിയങ്ക ആൽവയോടും ബംഗളൂരു ക്രൈംബ്രാഞ്ച്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

ബംഗളൂരു പൊലീസ്​ ഒബ്രോയിയുടെ വീട്ടിൽ നടത്തിയ റെയ്​ഡിന്​ പിന്നാലെ മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതൃത്വം അനിൽദേശ്​മുഖുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. തുടർന്നാണ്​ ദേശ്​മുഖി​െൻറ പ്രതികരണം പുറത്ത്​ വന്നത്​. മോദിയുടെ ജീവചരിത്ര സിനിമയിലുൾപ്പടെ അഭിനയിച്ച വിവേക്​ ഒബ്രോയ്​ ബി.ജെ.പി നേതൃത്വത്തോട്​ അടുത്ത നിൽക്കുന്നയാളാണ്​.

Tags:    
News Summary - Vivek Oberoi Must Be Probed In Drugs Case, Says Maharashtra Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.