Posted On
date_range Updated On
date_range കന്യകക്ക് പകരം അവിവാഹിത; വിവാദ അപേക്ഷഫോമിൽ മാറ്റം വരുത്തി
പട്ന: വിവാദ അപേക്ഷ ഫോമിൽ മാറ്റം വരുത്തി പട്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്. പുതുതായി ജോലിക്കെത്തുന്നവർ കന്യകയാണോ എന്ന് അപേക്ഷ ഫോമിൽ വ്യക്തമാക്കണമെന്നായിരുന്നു സ്ഥാപനത്തിെൻറ നേരത്തെയുണ്ടായിരുന്ന നിർേദശം. ഇതിൽ മാറ്റം വരുത്തി വിവാഹിതയാണോ അല്ലയോ എന്നത് രേഖപ്പെടുത്തിയാൽ മതിയെന്നാണ് പുതിയ നിർദേശം.
ആശുപത്രി ഡയറക്ടർ ബിശ്വാസ് വ്യാഴാഴ്ച വിളിച്ച് ചേർത്ത യോഗത്തിലാണ് അപേക്ഷ ഫോമിൽ മാറ്റം വരുത്തിയത്. നാല് ദിവസത്തെ അവധിക്ക് ശേഷം ബിശ്വാസ് തിരിച്ചെത്തിയതിന് പിന്നാലെയാണ് നടപടി.
നേരത്തെ സ്ഥാപനത്തിെൻറ വിവാദ അപേക്ഷ ഫോമിനെ ന്യായീകരിച്ച് ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ രംഗത്തെത്തിയിരുന്നു. കന്യക എന്നാൽ അവിവാഹിത എന്നാണർഥം എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ ഫോമിനെ അദ്ദേഹം ന്യായീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.