കള്ളനെ പിടിക്കാൻ മരത്തിൽ കയറുന്ന പൊലീസ്​; വൈറലായി വീഡിയോ

കള്ളനെ പിടിക്കാൻ മരത്തിൽ കയറുന്ന പൊലീസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കള്ളൻ ഇറങ്ങാതായതോടെയാണ്​ പൊലീസുകാരിലൊരാൾ മരത്തിൽ കയറിയത്​. ഛത്തീസ്​ഗഡിലാണ്​ സംഭവം​. വീഡിയോ ഷെയർ ചെയ്​തതാക​െട്ട ​െഎ.പി.എസ്​ ഒാഫീസറായ ദീപാൻഷു കബ്രയും. 'എത്ര ഉയരത്തിൽ കയറിയാലും കാക്കിയിട്ടവർ അവനെ താഴെയിറക്കും'എന്ന കുറി​പ്പോടെയാണ്​ ദീപാൻഷു വീഡിയോ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. മരത്തിന്​ മുകളിലിരിക്കുന്ന കള്ളനേയും ചുറ്റും നിൽക്കുന്ന പൊലീസുകാരേയും വീഡിയോയിൽ കാണാം. തുടർന്ന്​ പൊലീസുകാരിലൊരാൾ മരത്തിൽ പിടിച്ചുകയറുകയാണ്​.

പൊലീസുകാരെ കണ്ടാണ്​ കള്ളൻ മരത്തിൽ കയറിയത്​. പലതവണ ഇറങ്ങാൻ ആവശ്യ​പ്പെ​െട്ടങ്കിലും കൂട്ടാക്കിയില്ലെന്നും പൊലീസ്​ പറഞ്ഞു. ആയിരക്കണക്കിനുപേർ ട്വിറ്ററിൽ വീഡിയോ കണ്ടിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.