ഗാന്ധിനഗർ: മീശവെച്ചതിന് ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ ദലിതർക്കെതിരെ വീണ്ടും ആക്രമണം. കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രേവശിപ്പിച്ചു. ലിംബോദര ഗ്രാമത്തിൽ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന 17കാരനെയാണ് കഴിഞ്ഞ ദിവസം സവർണജാതിക്കാർ ആക്രമിച്ചത്. ഒരാഴ്ചക്കിടെ ജില്ലയിലെ മൂന്നാമത്തെ സംഭവമാണിത്.
കഴിഞ്ഞ ദിവസം പിയുഷ് പർമറിനൊപ്പം തനിക്കും മർദനമേറ്റതായി വിദ്യാർഥി മാധ്യമപ്രവർത്തകനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. രക്തമൊലിപ്പിച്ച് വന്ന സഹോദരനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് സഹോദരി കാജൽ പറഞ്ഞു. രണ്ടുപേരാണ് കുത്തി പരിക്കേൽപിച്ചത്. ഗ്രാമത്തിൽ തങ്ങൾ സുരക്ഷിതരല്ലെന്നും അവർ പറഞ്ഞു. അക്രമത്തിനെതിരെ പ്രദേശത്തെ 300 ദലിതർ മീശപിരിച്ച ചിത്രം വാട്സ്ആപ് പ്രൊഫൈലാക്കിയാണ് പ്രതിഷേധിച്ചത്.
ഇതിന് താഴെ മിസ്റ്റർ ദലിത് എന്നും എഴുതിയിരുന്നു. രണ്ടു ദിവസം മുമ്പ് ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നവരാത്രി ആഘോഷത്തിെൻറ ഭാഗമായി േക്ഷത്രത്തിലെ നൃത്തം കണ്ടതിന് ദലിത് യുവാവിനെ മേൽജാതിക്കാർ തല്ലിക്കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.