നാസിപൂർ (യു.പി): ഉത്തർ പ്രദേശിൽ മുസ്ലിം പള്ളിക്ക് സമീപം വയോധികൻ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ഗ്രാമത്തിൽ സംഘർഷം. മോ ജില്ലയിലെ നാസിപൂർ ഗ്രാമത്തിലാണ് മുഹമ്മദ് യൂനുസ്(70) വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടു പേരാണ് യൂനുസിനുനേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഗ്രാമത്തിലെ പള്ളിയിൽനിന്ന് പ്രാർഥന കഴിഞ്ഞ് ഇറങ്ങിയ ജനക്കൂട്ടത്തിലേക്ക് ബൈക്കിലെത്തിയ രണ്ടു പേർ പന്നിയിറച്ചി വലിച്ചെറിഞ്ഞ ശേഷം നിറയൊഴിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. മരിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് അഞ്ചു ലക്ഷവും ‘കർഷക് ദുരന്തഫണ്ടി’ൽനിന്ന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.