146 കോടി ജനങ്ങളുള്ള ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതായത് ജനന നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം. അങ്ങനെയെങ്കിൽ ലോകത്ത് ഓരോ മണിക്കൂറിലും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമേതെന്ന് അറിയാമോ? അത് ചൈനയാണ്. പിന്നാലെ ഇന്ത്യയുമുണ്ട്. ഇരുരാജ്യങ്ങളിലും ഓരോ മണിക്കൂറിലും 1000 പേർ മരിക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഉയർന്ന ജനസംഖ്യയും ആരോഗ്യ മേഖലയിലെ വെല്ലുവിളികളുമാണ് ഇതിനുകാരണം.
ഓരോ മണിക്കൂറിലും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന രാജ്യങ്ങൾ
- ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഓരോ മണിക്കൂറിലും 1,221പേരാണ് ഇവിടെ മരിക്കുന്നത്.
- രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഓരോ മണിക്കൂറിലും 1,069 പേർ.
- മൂന്നാം സ്ഥാനത്ത് യു.എസ് ആണുള്ളത്. ഇവിടെ ഓരോ മണിക്കൂറിലും മരിക്കുന്നത് 332 പേരാണ്.
- നാലാം സ്ഥാനത്ത് നൈജീരിയ ആണുള്ളത്. 331പേരാണ് ഇവിടെ മണിക്കൂറിൽ മരിക്കുന്നത്.
- മണിക്കൂറിൽ 238 മരണം റിപ്പോർട്ട് ചെയ്യുന്ന ഇന്തോനേഷ്യയാണ് അഞ്ചാംസ്ഥാനത്തുള്ളത്.
- ആറാം സ്ഥാനത്തുള്ള റഷ്യയിൽ മണിക്കൂറിൽ 198 പേരാണ് മരിക്കുന്നത്.
- ഇന്ത്യയോട് ചേർന്ന് കിടക്കുന്ന പാകിസ്താൻ ഏഴാം സ്ഥാനത്താണ്. 181 പേരാണ് ഇവിടെ ഓരോ മണിക്കൂറും മരിക്കുന്നത്.
- മണിക്കൂറിൽ 180 മരണം റിപ്പോർട്ട് ചെയ്യുന്ന ജപ്പാൻ എട്ടാം സ്ഥാനത്തുണ്ട്.
- ബ്രസീലിൽ ഓരോ മണിക്കൂറിലും 167 പേരാണ് മരിക്കുന്നത്.
- പത്താം സ്ഥാനത്ത് ജർമനിയാണ്. ഇവിടെ 108 മരണങ്ങളാണ് ഓരോ മണിക്കൂറിലും റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.