വികാസ്​ ദുബെ ഏറ്റുമുട്ടൽ കൊല; യു.പി പൊലീസിന്​ ക്ലീൻ ചിറ്റ്​

ന്യൂഡൽഹി: കുപ്രസിദ്ധ മാഫിയ തലവൻ വികാസ്​ ദുബെയെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ഉത്തർപ്രദേശ്​ പൊലീസിന്​ ക്ലീൻ ചിറ്റ്​. വ്യാജ ഏറ്റുമുട്ടൽ ആരോപണത്തിൽ പൊലിസിനെതിരെ തെളിവില്ലെന്ന്​ ചൂണ്ടിക്കാട്ടി അന്വേഷണ കമീഷൻ സർക്കാറിനും സുപ്രീംകോടതിക്കും റി​േപ്പാർട്ട്​ സമർപ്പിച്ചു.

ജൂലൈയിലാണ്​ വികാസ്​ ദുബെയും അഞ്ച്​ സഹായികളും കൊല്ലപ്പെടുന്നത്​. നേരത്തേ ദുബെയും അനുയായികളും നടത്തിയ ആക്രമണത്തിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.

മധ്യപ്രദേശിൽനിന്ന്​ യു.പിയിലേക്കുള്ള യാത്രക്കിടെ വാഹനം മറിഞ്ഞിരുന്നുവെന്നും ഇതിനിടെ തോക്ക്​​ തട്ടിയെടുത്ത്​ ഓടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചുകൊന്നുമെന്നാണ്​ പൊലീസ്​ വാദം.

പൊലീസ്​ വാദം ശരി​യല്ലെന്ന്​ തെളിയിക്കുന്ന രേഖകൾ ഇല്ലെന്നും എന്നാൽ ഏറ്റുമുട്ടലാണെന്ന്​ തെളിയിക്കാൻ കഴിയുന്ന രേഖകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ​വികാസ്​ ദുബെയുടെ മരണത്തിൽ പൊലീസിനെതിരെ മൊഴി നൽകാൻ ആരും തയാറായില്ലെന്നും ജസ്റ്റിസ്​ ബി.എസ്​. ചൗഹാന്‍റെ നേതൃത്വത്തിൽ തയാറാക്കിയ റി​േപ്പാർട്ടിൽ പറയുന്നു.

വികാസ്​ ദുബെയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണം ശക്തമായിരുന്നു. ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന്​ ഏറ്റുമുട്ടൽ അന്വേഷിക്കാൻ ആവശ്യ​െപ്പട്ടുള്ള ഹരജിയെ തുടർന്ന്​ സുപ്രീംകോടതി ജുഡീഷ്യൽ പാനൽ രൂപീകരിക്കുകയായിരുന്നു. 

Tags:    
News Summary - Vikas Dubey Encounter Clean Chit To UP Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.